ഇടുക്കി: വിനോദസഞ്ചാരികൾ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ പതിനഞ്ചോളം പേർക്ക് പരിക്കേറ്റു . വണ്ണപ്പുറം മുണ്ടൻ മുടിയിൽ വച്ചാണ് അപകടം ഉണ്ടായത്. കായംകുളത്ത് നിന്നും മുന്നാറിൽ പോയി മടങ്ങി വന്ന സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ആണ് മറിഞ്ഞത്.മുന്നാറിലേക്ക് പോയി മടങ്ങുകയായിരുന്ന ബസാണ് ഇറക്കത്തിൽ നിന്നും നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ചയിലേക്ക് തെന്നി നീങ്ങിയത്. പരിക്കേറ്റവരെ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാധമിക നിഗമനം.