കോഴിക്കോട് : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ അധ്യാപകൻ പിടിയിൽ. കൊട്ടിയം ആദിച്ചനെല്ലൂർ സജിതാ മൻസിൽ ഷഹാസ് (30) ആണ് പ്രതി. സംഭവത്തിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.തീർത്ഥാടന കേന്ദ്രമായ മടവൂരിൽ കൊണ്ടു പോകാമെന്ന് പറഞ്ഞ് കൊല്ലം കൊട്ടിയത്തുനിന്ന് കുട്ടിയുമായി എത്തുകയായിരുന്നു ഷഹാസ്. ഡിസംബർ 12നും 13നും മടവൂരിൽ ലോഡ്ജിൽ മുറിയെടുത്ത ഇയാൾ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു . തുടർന്നു മുറിയിൽനിന്നും കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരാണു ഷഹാസിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.