നരിക്കുനി : ഭർത്താവ് ആത്മഹത്യ ചെയ്തത് വനിതാ സുഹൃത്തിന്റെ ഭീഷണിയെ തുടർന്നെന്ന ആരോപണവുമായി ഭാര്യ. നന്മണ്ട കരിക്കീരിക്കണ്ടി ജയേഷ് (36) മരിച്ച സംഭവത്തിലാണ് ജയേഷിന്റെ ഭാര്യ ഇയാളുടെ വനിതാ സുഹൃത്തിനെതിരെ പരാതി നൽകിയത്. ജയേഷിന്റെ മരണത്തിൽ അന്വേണം ആവശ്യപ്പെട്ട് ജയേഷിന്റെ ഭാര്യ ദീപ ബാലുശ്ശേരി പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്.ടിപ്പർ ലോറി ഡ്രൈവറായിരുന്നു ജയേഷ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ജയേഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാസങ്ങളായി നരിക്കുനി സ്വദേശിനിയായ വനിതാ സുഹൃത്തിനൊപ്പം വാടകയ്ക്കു താമസിക്കുകയായിരുന്ന് ജയേഷ്. മരിക്കുന്നതിന്റെ തലേന്നു വീട്ടിലേക്കു വിളിച്ച് ഇനി താൻ എങ്ങോട്ടും പോകില്ലെന്നും നാളെ വരുമെന്നും അറിയിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.വനിതാ സുഹൃത്ത് തന്റെ ഭർത്താവിനെ കള്ളക്കേസിൽ കുടുക്കുമെന്നു നിരന്തരം ഭീഷണിപ്പെടുത്തുകയും സാമ്പത്തികമായി ചൂഷണം ചെയ്‌തതായും ഇടതു കയ്യിൽ വെട്ടി പരുക്കേൽപ്പിച്ചതായും ഭാര്യ പരാതിയിൽ പറയുന്നുണ്ട്. ജയേഷിന്റെ വനിതാ സുഹൃത്ത് തന്നെ ഭീഷണിപ്പെടുത്തിയതായും ഭാര്യ പറയുന്നു. ജയേഷ് മരിച്ച വിവരം അറിഞ്ഞപ്പോൾ മൊബൈൽ ഫോൺ ആവശ്യപ്പെട്ട് യുവതി വിളിച്ചത് കൂടുതൽ സംശയങ്ങൾക്ക് ഇടയാക്കുന്നതായി കുടുംബം പറയുന്നു.മാസങ്ങൾക്ക് മുമ്പാണ് നരിക്കുനി സ്വദേശിനിയായ യുവതി ഭർത്താവിനെയും രണ്ടു മക്കളെയും ഉപേക്ഷിച്ച് ജയേഷിനൊപ്പം താമസം തുടങ്ങിയത്,

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!