തൃശൂർ: യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നു പരാതി. കുന്നംകുളം ചെമ്മണ്ണൂര്‍ സ്വദേശിനി ആണ് കാറിൽ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതായി പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ മുഖ്യപ്രതിയായ യുവാവിനായി പോലീസ് അന്വേഷണം ആരംഭിച്ചു. കാര്‍ തരപ്പെടുത്തി കൊടുത്ത വാഹനത്തട്ടിപ്പ് കേസിലെ പ്രതി ഷെറിനെ പൊലീസ് പിടികൂടി. ഭർതൃമതിയായ യുവതിയെ രാവിലെ വീട്ടുമുറ്റത്തു കാറുമായി എത്തിയ അന്തിക്കാട് സ്വദേശി ആരോമല്‍ ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോയെന്നാണു പരാതി. പിറ്റേന്നു രാവിലെ തൃശൂര്‍ നഗരത്തില്‍ ഇറക്കിവിട്ടു. ( woman kidnapped )സംഭവത്തിനു പിന്നാലെ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ യുവതി അഭയം തേടുകയായിരുന്നു. യുവതിയെ കാണാതായതോടെ ഭര്‍ത്താവ് കുന്നംകുളം പൊലീസിനു പരാതി നല്‍കിയിരുന്നു. യുവതിയെ കണ്ടെത്താന്‍ രാത്രിമുഴുവന്‍ പൊലീസ് പല സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തിയിരുന്നു. യുവതിയെ കൊണ്ടുപോയ കാര്‍ പിന്നീട് വഴിമധ്യേ മാറി. ആരോമലിന്റെ സുഹൃത്തായ ഷെറിന്‍ മറ്റൊരു കാര്‍ തരപ്പെടുത്തി കൊടുക്കുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. ഈ കാറിലായിരുന്നു യുവതിയെ രാത്രി മുഴുവന്‍ പാർപ്പിച്ചത്.ഷെറിന്‍ ഒട്ടേറെ വാഹന തട്ടിപ്പ് കേസിലെ പ്രതിയാണ്. സ്കൂള്‍ പഠനകാലത്ത് യുവതിയുടെ സഹപാഠിയായിരുന്നു ആരോമല്‍. നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി യുവതി പരാതിയില്‍ പറയുന്നു. ആരോമലിനെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!