കോഴിക്കോട്: സ്കൂട്ടർ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. വേനപ്പാറ ചായിപ്പിൽ സാജു (46) ആണ് മരിച്ചത്. ഇയാളുടെ സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടമായി തോട്ടിലേക്ക് മറിഞ്ഞായിരുന്നു അപകടം ഉണ്ടായത്.മുക്കം നഗരസഭയിലെ വേനപ്പാറ അങ്ങാടിയിൽ നിന്നും പണിയർകുന്ന് ഭാഗത്തേക്ക് പോകവെയാണ് സംഭവം. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. തോട്ടിലേക്ക് വീണ സാജുവിന്റെ മുകളിലേക്ക് സ്‌കൂട്ടർ വീഴുകയായിരുന്നു.