കോഴിക്കോട്: കോളേജ് വിദ്യാർത്ഥിനിയ്ക്ക് വാട്സ്ആപ്പിൽ അപകീർത്തികരമായ സന്ദേശം അയച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു. ഗവണ്മെന്റ് മെഡിക്കൽ കോളജിലെ വിദ്യാർത്ഥിനിയുടെ പരാതിയിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അനാട്ടമി വിഭാഗം അധ്യാപകനെ പുറത്താക്കിയത്. വിദ്യാർത്ഥിനിയും കോളജ് യൂണിയനും പ്രിൻസിപ്പലിനു നൽകിയ പരാതിയിൽ മെഡിക്കൽ കോളജിലെ ആഭ്യന്തര അന്വേഷണ സമിതി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതി​ന്റെ റിപ്പോർട്ട് ഡിഎംഇക്ക് നൽകിയതിന് പിന്നാലെയാണ് നടപടി.അധ്യാപകൻ കൂടുതൽ വിദ്യാർഥികൾക്ക് ഇത്തരം സന്ദേശം അയച്ചിട്ടുണ്ടോയെന്ന കാര്യം ഉൾപ്പെടെ കോളജ് യൂണിയൻ അന്വേഷിക്കുന്നുണ്ട്. പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനാൽ അധ്യാപകനെ ക്ലാസ് ചുമതലയിൽനിന്ന് മാറ്റിയിരുന്നു. വെള്ളിയാഴ്ചയാണ് വിദ്യാർഥിനി പ്രിൻസിപ്പലിന് രേഖാമൂലം പരാതി നൽകിയത്. പരാതി മെഡിക്കൽ കോളജ് പൊലീസിനും കൈമാറിയിട്ടുണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!