തിരുവനന്തപുരം: ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോറ് പരിപാടിക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ഈ പരിപാടിയുടെ മറവിൽ ഡി.വൈ.എഫ്.ഐയിൽ നടക്കുന്നത് അനാശാസ്യ- നിയമ വിരുദ്ധ പ്രവർത്തനമാണെന്നാണ് രാഹുൽ പറഞ്ഞത്. നൂറ് കണക്കിന് നിയമ വിരുദ്ധ പ്രവർത്തനങ്ങൾ ഡി.വൈ.എഫ്.ഐ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പരസ്യ സംവാദത്തിന് ഡി.വൈ.എഫ്.ഐയെ വെല്ലുവിളിക്കുന്നു. യൂത്ത് കോൺഗ്രസിന്റെ യൂത്ത് കെയർ പരിപാടിയിലൂടെ നിരവധി പ്രവർത്തനങ്ങൾ നടത്തിയെന്നും കോവിഡ് കാലത്ത് ഏറ്റവും മികച്ച സന്നദ്ധ പ്രവർത്തനം ചെയ്തത് യൂത്ത് കോൺഗ്രസാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ അവകാശപ്പെട്ടു.