കോഴിക്കോട്: മുത്തപ്പൻപുഴ മൈനാവളവിൽ റോഡരികിൽ പുള്ളിപുലിയുടെ ജഡം കണ്ടെത്തി. നാലുവയസ്സ് പ്രായമുള്ള പുള്ളിപ്പുലിയെ ആണ് ചത്ത നിലയിൽ കണ്ടെത്തിയത്. രാവിലെ പാൽ സംഭരിക്കാൻ പോയ ഓട്ടോക്കാരനാണ് റോഡരികിൽ പുലിയുടെ ജഡം കണ്ടത്. മുള്ളൻ പന്നിയുടെ ആക്രമണത്തിലാണ് പുള്ളിപ്പുലി ചത്തതെന്നാണ് പ്രാഥമിക നിഗമനം. ചത്ത പുള്ളിപ്പുലിയുടെ ദേഹത്ത് നിരവധി മുള്ളുകൾ തറച്ചിരുപ്പുണ്ട്.മുമ്പ് പലപ്പോഴും മുത്തപ്പുഴ -മറിപ്പുഴ ഭാഗത്ത് പുള്ളിപ്പുലിയുടെ ആക്രമണം നടന്നതായി പരാതി ഉയർന്നിരുന്നു. രണ്ടുമാസം മുമ്പ് ഒരു കർഷകന്റെ മൂരി കിടാവിനെ പുള്ളിപ്പുലി ആക്രമിച്ച് കൊന്നിരുന്നു. പ്രദേശത്തിന്റെ പല ഭാഗത്തും പുള്ളിപ്പുലിയെ കണ്ടിരുന്നതായി നാട്ടുകാർ നേരത്തെ പറഞ്ഞിരുന്നുവെങ്കിലും ഇത് സംബന്ധിച്ച കാര്യക്ഷമമായി അന്വേഷണം നടന്നിരുന്നില്ലയെന്നാണ് നാട്ടുകാരുടെ പരാതി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!