കോഴിക്കോട്: ചെറുവണ്ണൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മോഷണം. കേസിൽ രണ്ടു പേർ അറസ്റ്റിൽ. അലമാര കുത്തിത്തുറന്നായിരുന്നു കവർച്ച നടത്തിയത്. കള്ളന്മാർ അമ്പലത്തിലെ പണവും മൊബൈൽ ഫോണും മോഷ്ടിച്ചു. കക്കോടി കിഴക്കുംമുറി സ്വദേശി അക്ഷയ് (21), മോഷണ മുതൽ വിൽക്കാൻ സഹായിച്ച അഫ്സൽ റഹ്മാൻ (21) എന്നിവരാണ് പിടിയിലായത്