കൽപ്പറ്റ: കാടെന്നു കരുതി വഴിതെറ്റി ക്ലാസ്‌റൂമിലെത്തിയ പുള്ളിമാനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെല്ലാം നിറഞ്ഞു നിൽക്കുന്നത്. വയനാട് ബീനാച്ചി സ്കൂളിലേ രണ്ടാം ക്ലാസിലേക്കാണ് പുള്ളിമാൻ വഴിതെറ്റി ഓടിക്കയറിയത്. വൈകുന്നേരം നാലുമണിയോടെ എത്തിയ മാനിനെ അത്ഭുതത്തോടെയാണ് കുട്ടികൾ വരവേറ്റത്.കഴിഞ്ഞ ദിവസം വൈകിട്ട് 4 മണിയോടെയാണ് സംഭവം. വൈകിട്ട് 4 മണിയോടെ സമയം സ്കൂൾ കോമ്പൌണ്ടിലേക്ക് ഓടിയെത്തിയ പുളളിമാൻ രണ്ടാം ക്ലാസിലേക്ക് കയറുകയായിരുന്നു. കുട്ടികള്‍ അമ്പരന്ന് ബഹളം വെച്ചതോടെ മാനും പരിഭ്രാന്തിയിലായി. ഈ സമയം കുട്ടികളെ കയറ്റാനായെത്തിയ സ്കൂൾ ബസിലെയും മറ്റ് വാഹനങ്ങളിലേയും ഡ്രൈവർമാർ മാനിനെ പിടികൂടി സുരക്ഷിതമായി പുറത്തേക്ക് കൊണ്ടുപോയി. പിന്നീട് സ്കൂളിന് പുറത്തെത്തിച്ച് സ്വതന്ത്രയാക്കി. പുള്ളിമാൻ സമീപത്തെ വനമേഖലയിൽ നിന്ന് കൂട്ടംതെറ്റി വന്നതാണന്നാണ് നിഗമനം.