കോഴിക്കോട്: കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവ വേദിയിൽ നിന്ന് സ്പീക്കർ എഎൻ ഷംസീർ ഇറങ്ങിപ്പോയി. ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടെ അധ്യാപകർ പരസ്പരം സംസാരിച്ചതാണ് വേദിവിട്ടിറങ്ങാൻ കാരണമായത്. ഒടുവിൽ അധ്യാപകരെ ശകാരിച്ച സ്പീക്കർ പെട്ടെന്ന് പ്രസം​ഗം അവസാനിപ്പിച്ച് വേദി വിട്ട് ഇറങ്ങുകയായിരുന്നു.തന്റെ പ്രസം​ഗം കുട്ടികൾ ശ്രദ്ധയോടെ കേൾക്കുന്നുണ്ട്. എന്നാൽ, അധ്യാപകർ സംസാരിക്കുകയാണ് ചെയ്യുന്നത്. അതിനാൽ താൻ സംസാരിക്കുന്നില്ല. എന്ന് മൈക്കിലൂടെ അധ്യാപകരെ ശകാരിച്ച ശേഷമാണ് സ്പീക്കർ പ്രസം​ഗം അവസാനിപ്പിച്ചത്.‘സ്പീക്കർ സംസാരിക്കുമ്പോൾ ആളുകൾ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ഇത് പിന്നെ, ഞാൻ ആരോട് പ്രസം​ഗിക്കാനാണ്. അതുകൊണ്ട് ചെയ്യാൻ പറ്റുന്ന കാര്യം പ്രസം​ഗം ചുരുക്കുക എന്നതാണ്. മറ്റ് കൂടുതൽ കാര്യങ്ങൾക്കൊന്നും പോകുന്നില്ല. ശരിക്കും കുട്ടികൾ ശ്രദ്ധിക്കുന്നുണ്ട്. അധ്യാപകരാണ് ശ്രദ്ധിക്കാത്തത്. അതിനാൽ, കോഴിക്കോട് സംസ്ഥാന സ്കൂൾ കലോത്സവം ഉദ്ഘാടനെ ചെയ്തതായി പ്രഖ്യാപിച്ചു കൊണ്ട് ഞാൻ നിർത്തുന്നു.’- എഎൻ ഷംസീർ പറഞ്ഞു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!