തിരുവനന്തപുരം: പേരൂർക്കടയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറിടിച്ച് രണ്ട് മരണം. ബേക്കറി കടയുടമയായ ഹരിദാസ്, സൃഹുത്തായ വിജയൻ എന്നിവരാണ് മരിച്ചത്. പ്രഭാത സവാരിക്കിറങ്ങിയ ഇരുവരെയും ആന്ധ്രാപ്രദേശിൽ നിന്നുള്ള ശബരിമല തീർത്ഥാടകരുടെ വാഹനമാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇവർ റോഡിന് സമീപത്തെ താഴ്ചയിലേക്ക് വീണു.പിന്നാലെ വാഹനം നിയന്ത്രണം വിട്ട് സമീപത്തെ മരത്തിൽ ഇടിച്ചുനിന്നു. സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ കാറിലുണ്ടായിരുന്നവരെ രക്ഷിച്ച് ആശുപത്രിയിലാക്കി. എന്നാൽ ഹരിദാസനും വിജയനും പരിക്കേറ്റ് കിടക്കുന്ന കാര്യം ഇവര്‍ അറിഞ്ഞിരുന്നില്ല. പിന്നീട് ഏറെ വൈകി വെളിച്ചം വീണ ശേഷമാണ് കുഴിയിൽ രണ്ട് പേര്‍ കിടക്കുന്നത് നാട്ടുകാര്‍ ശ്രദ്ധിച്ചത്. ഇവരെ ഉടനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അപ്പോഴേക്കും വൈകിയിരുന്നു. രണ്ട് പേരും ആശുപത്രിയിലെത്തും മുൻപ് തന്നെ മരണമടഞ്ഞു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!