കൊച്ചി: ഇതുവരെ വോട്ടർപട്ടികയിൽ പേര് ചേർക്കാത്തവരാണോ നിങ്ങൾ, ആണെകിൽ വിഷമിക്കണ്ട. വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള അവസരം എല്ലാ യുവാക്കളും വിനിയോഗിക്കണം. 2024 ജനുവരി ഒന്നിന് 18 വയസു പൂർത്തിയാകുന്നവർക്ക് ഡിസംബർ ഒമ്പത് വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസമുണ്ട്.സ്പെഷ്യൽ കാമ്പയിൻ പ്രമാണിച്ച് ജില്ലയിലെ എല്ലാ പോളിങ് ബൂത്തുകളും ഡിസംബർ മൂന്നിന് തുറന്നു പ്രവർത്തിക്കും. ബി.എൽ.ഒയുടെ സേവനവും ലഭിക്കും. എല്ലാ വില്ലേജ് – താലൂക്ക് ഓഫീസുകളും ഡിസംബർ മൂന്നിന് വോട്ടർ പട്ടിക പരിശോധിക്കുന്നതിനായി തുറന്ന് പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.