കൊല്ലം: ആറു വയസുകാരിയെ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് കേരളക്കര. കുഞ്ഞിനെ ഇപ്പോൾ എആർ ക്യാമ്പിൽ എത്തിയ അച്ഛന് കൈമാറി. മകളെ കണ്ടെത്താൻ സഹായിച്ച എല്ലാവർക്കും അമ്മ സിജി നന്ദി പറഞ്ഞു. സന്തോഷത്താൽ സജി മാധ്യമങ്ങൾക്ക് മുമ്പിൽ കരഞ്ഞപ്പോൾ ഒപ്പം നിന്നവരെയും അത് കണ്ണീരിലാഴ്ത്തി. ‘എല്ലാവരെയും ദൈവം അനു​ഗ്രഹിക്കട്ടെ’ എന്നായിരുന്നു അബി​ഗേലിന്റെ സഹോദരൻ ജോനാഥൻ മാധ്യമങ്ങളോട് പറഞ്ഞത്. കുഞ്ഞിനെ കണ്ടെത്താൻ സഹായിച്ച മാധ്യമങ്ങൾക്കും രാഷ്ട്രീയപ്രവർത്തകർക്കും പൊലീസ് ഉദ്യോ​ഗസ്ഥർക്കും മതാധികാരികൾക്കും കേരളത്തിലുള്ള എല്ലാ ജനങ്ങൾക്കും കണ്ണീരോടെയാണ് സിജി നന്ദി പറഞ്ഞത്.‘കേരളത്തിലുള്ളവരുടെയും കേരളത്തിന് പുറത്തുള്ളവരുടെയും പ്രാര്‍ത്ഥന ദൈവം കേട്ടു. എന്‍റെ കുഞ്ഞിനെ ഒരു കുഴപ്പവുമില്ലാതെ തിരിച്ചു തന്നു. ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി. ‘ സിജി പ്രതികരിച്ചു. തന്റെ കുഞ്ഞിന് എന്താണ് സംഭവിക്കുന്നതെന്നറിയാതെ ആശങ്കയുടെ മുൾമുനയിൽ നെഞ്ചു പൊട്ടിക്കരയുകയായിരുന്നു ഈ കുടുംബം. 20 മണിക്കൂറിലെ കണ്ണീരിനപ്പുറം ഓയൂരിലെ റെജിയുടെ വീട്ടിലിപ്പോൾ നിറയുന്നത് സന്തോഷാശ്രുവാണ്.കൊല്ലം എസ് എന്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് കൊല്ലം ആശ്രാമം മൈതാനത്ത് കുഞ്ഞ് ഒറ്റക്കിരിക്കുന്നത് കണ്ടത്. ആശ്രാമം മൈതാനത്ത് നിന്ന് കണ്ടെത്തുമ്പോൾ അവശനിലയിലായിരുന്നെങ്കിലും കുഞ്ഞിന്റെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് അധിക‍ൃതർ അറിയിച്ചു. കണ്ടെത്തിയതിന് ശേഷം കുഞ്ഞ് ഭക്ഷണം കഴിച്ചു. ഇപ്പോൾ എആർ ക്യാംപിൽ കഴിയുന്ന കുഞ്ഞിനെ കുറച്ചു സമയങ്ങൾക്കകം വീട്ടിലെത്തിക്കും. അമ്മ സിജിയുമായും വീട്ടുകാരുമായും അബി​ഗേൽ വീഡിയോ കോളിൽ സംസാരിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!