കോഴിക്കോട്: വളയത്ത് ബീഹാർ സ്വദേശി മാലിക്കിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തവും പിഴയും. വടകര സെഷൻസ് കോടതിയാണ് ബീഹാർ സ്വദേശി ബച്ചൻ ഋഷിക്ക് ജീവപര്യന്ത്യം തടവും അര ലക്ഷംരൂപ പിഴയും വിധിച്ചത്. മരിച്ച മാലികിൻറെ ഭാര്യക്ക് പിഴത്തുക നൽകാനും കോടതി ഉത്തരവിട്ടു. 2022 മെയ് 21ന് ബച്ചൻ ഋഷിയും മാലിക്കും താമസസ്ഥലത്തുവെച്ചുണ്ടായ വാക്കേറ്റത്തിനൊടുവിലാണ് കൊലപാതകം നടന്നത്. വളയം – കല്ലാച്ചി റോഡ് പണിക്കെത്തിയ തൊഴിലാളിയായിരുന്നു മാലിക്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!