കൊച്ചി: കോടതി അനുമതിയില്ലാതെ സ്കൂൾ ബസ് വിട്ട് നൽകരുതെന്ന് ഹൈക്കോടതി. നവ കേരള സദസിനായി സ്കൂൾ ബസ് വിട്ടുനൽകാനുള്ള ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. കാസർകോട് സ്വദേശി നൽകിയ പരാതിയിലാണ് ഉത്തരവ്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെതാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെതിരായ നടപടി.മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജനങ്ങൾക്ക് മുന്നിലെത്തുന്ന സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സ് പരിപാടിയുടെ ഭാഗമായി സ്കൂൾ ബസുകളും വിട്ടുനൽകണമെന്നാണ് സര്‍ക്കുലര്‍. കുട്ടികളുടെ യാത്രയ്ക്ക് അസൗകര്യമില്ലാത്ത വിധത്തിൽ ബസ് നൽകാം എന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ പറയുന്നത്. നവ കേരള സദസ്സ് പരിപാടിയിക്കെത്തുന്ന പൊതുജനങ്ങളുടെ സൗകര്യം പരിഗണിച്ചാണ് ബസുകൾ വിട്ടുനൽകാൻ ആവശ്യപ്പെട്ടത്.