കൊച്ചിയിലെ ആഡംബര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് രാസലഹരി വില്‍പന നടത്തുന്ന മൂന്നം​ഗ സംഘം പിടിയിൽ. യുവതിയുൾപ്പെടെ മൂന്നു പേരാണ് കടവന്ത്രയിലെ ഹോട്ടലിൽനിന്നും പിടിയിലായത്. ഡിജോ ബാബു, റിജു, മൃദുല എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരുടെ കൈവശം നിന്നും 19 ഗ്രാം എംഡിഎംഎ, 4.5 ഗ്രാം ഹഷീഷ് ഓയിൽ എന്നിവയും പൊലീസ് പിടികൂടി.ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് രാസലഹരി വില്‍പന നടത്തുന്ന പ്രധാനികളാണ് ഇവർ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. വിൽപനയ്ക്കായിട്ടാണ് ലഹരിമരുന്ന് എത്തിച്ചതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു.ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ഡിജോയ്‌ക്കും റിജുവിനുമെതിരെ നേരത്തെയും കേസുണ്ട്. ഇരുവരും ചേർന്ന് റിക്രൂട്ട്മെന്റ് ഏജൻസി നടത്തുകയും അതിൽ നാലര കോടിയോളം രൂപ നഷ്ടം സംഭവിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഇതിനെ തുടർന്നാണ് ഇവർ ലഹരിവിൽപനയിലേക്ക് കടന്നത്

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!