കോഴിക്കോട്: കുറ്റ്യാടിയിൽ തെലങ്കാന സ്വദേശിനിയെ പീഡിപ്പിച്ച് ശ്രമിച്ച കേസിൽ പ്രതിയായ ആൾ പിടിയിൽ. വാണിമേൽ കോടിയൂറ സ്വദേശി ഇസ്മയിലാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം പതിനാറിനായിരുന്നു കേസിനാസ്പദമായ സംഭവം.ഭർതൃ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന യുവതിയെ മുഖം മൂടി ധരിച്ചെത്തിയയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കേസന്വേഷണം കാര്യക്ഷമമല്ലെന്ന് അതിക്രമത്തിനിരയായ യുവതിയും കുടുംബവും നേരത്തെ മീഡിയ വണ്ണിനോട് പങ്കു വെച്ചിരുന്നു. സംഭവം നടന്നു രണ്ടു മാസമാകുമ്പോഴാണ് പ്രതിയെ പിടികൂടിയത്.