കോഴിക്കോട്: സ്കൂൾ സ്റ്റാഫ് കൗൺസിൽ ചേരുന്നതിനിടെ ഉണ്ടായ സംഘർഷത്തിൽ 5 പേർക്ക് പരിക്ക്. എരവന്നൂർ എയുപി സ്കൂളിലാണ് സംഭവം. അധ്യാപകരായ കെ.മുഹമ്മദ് ആസിഫ്, ഷഫീഖ്, അനുപമ, എം.കെ.ജസ്‌ല പി.ഉമ്മർ എന്നീവർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികത്സക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.മറ്റൊരു സ്കൂളിലെ അധ്യാപകനും എൻടിയു ജില്ലാ നേതാവുമായ ഷാജി സ്റ്റാഫ് കൗൺസിൽ യോഗത്തിനിടെ സ്കൂളിലേക്ക് കടന്നു വരികയും അധ്യാപകരെ ഇയാൾ ആക്രമിച്ചെന്നാണ് മറ്റ് അധ്യാപകരുടെ പരാതി.അതിന്റെ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്, എന്നാൽ, തങ്ങളെ ആക്രമിച്ചെന്ന് അതെ സ്കൂളിലെ അധ്യാപികയായ സുപ്രീനയും അവരുടെ ഭർത്താവ് ഷാജിയും ആരോപിക്കുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!