കോഴിക്കോട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കോഴിക്കോട് ചെക്യാട് പിഞ്ചുകുഞ്ഞ് മരിച്ചു. പുത്തന്‍പുരയില്‍ ജവാദിന്‍റെയും ഫാത്തിമയുടെയും മകന്‍ മെഹ്യാന്‍ ആണ് മരിച്ചത്. രണ്ടു മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.മുലപ്പാല്‍ കുടിക്കുന്നതിനിടെ കുഞ്ഞിന്‍റെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. പാറക്കടവിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.