ന്യൂഡൽഹി: കേസ് തെളിയിക്കാൻ പോലീസ് നടത്തുന്ന അന്വേഷണത്തിൽ വലിയ ഒരു പങ്ക് നായകൾക്ക് ലഭിക്കാറുണ്ട്. അവരുടെ പല കണ്ടെത്തലുകളും ആയിരിക്കും ഒരു കേസിന്റെ നിർണായക വിവരങ്ങൾ ആകുക. പൊലീസിനെ സഹായിക്കാനായി പൊതുവെ വിദേശ ഇനങ്ങളിൽപ്പെട്ട നായകളെ മാത്രം ആണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ആ പതിവുകളെ മാറ്റിമറിച്ചുകൊണ്ട് ഇപ്പോഴിതാ ഇന്ത്യൻ നായ ഇനങ്ങളായ രാംപൂർ ഹൗണ്ട്, ഗദ്ദി, ബഖർവാൾ തുടങ്ങിയവയെ ഇനി പോലീസ് സേനയുടെ ഭാഗമാകും.അപകടമേഖലകളിൽ പട്രോളിങ് നടത്തുന്നതിന് പുറമേ സംശയമുള്ളവരെ പിടികൂടുക, മയക്കുമരുന്ന്, സ്‌ഫോടകവസ്തുക്കൾ തുടങ്ങിയവ കണ്ടെത്തുക എന്നിവയ്ക്കെല്ലാം നായകൾക്ക് പരിശീലനം നൽകുമെന്ന് ഉദ്യോഗസ്ഥർ അറിയിക്കുന്നു. ഇന്ത്യൻ നായകളെ റിക്രൂട്ട് ചെയ്യുന്നതിനായി രാംപൂർ ഹൗണ്ട് പോലെയുള്ള ഇനങ്ങളെ എത്രത്തോളം ഉപയോഗപ്പെടുത്താനാവുമെന്നതു സംബന്ധിച്ച് ബിഎസ്എഫ്, സിആർപിഎഫ്, സിഐഎസ്എഫ് തുടങ്ങിയ കേന്ദ്ര സായുധ പൊലീസ് സേനകൾ (സിഎപിഎഫ്) പരീക്ഷണങ്ങൾ നടത്തി വരികയാണ്.ജർമൻ ഷെപ്പേർഡ്, ലാബ്രഡോർ, കോക്കർ സ്പാനിയൽ തുടങ്ങിയ വിദേശ ഇനങ്ങളെയാണ് ഈ ജോലികൾക്കായി പൊലീസ് സേന കൂടുതലായിഉപയോഗപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഇന്ത്യൻ ഇനങ്ങളിൽപ്പെട്ട നായകളെ പൊലീസ് സേനയുടെ ഭാഗമാക്കാൻ തീരുമാനമെടുത്തതിന് പിന്നാലെയാണ് സിആർപിഎഫിന്റെയും ബിഎസ്എഫിന്റെയും നായ പരിശീലന കേന്ദ്രങ്ങളിൽ അവയെ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ നടക്കുന്നത്.രാംപൂർ ഹൗണ്ടിനെ കൂടാതെ ഹിമാലയൻ പർവത നായകളായ ഹിമാചലി ഷെപ്പേർഡ്, ഗദ്ദി, ബഖർവാൾ, ടിബറ്റൻ മാസ്റ്റിഫ് എന്നിവയെ പരിശീലനത്തിൽ ഉൾപ്പെടുത്താനും ഉത്തരവായിട്ടുണ്ട്. ശാസ്ത്രീയ മാർഗങ്ങളിലൂടെ പ്രാദേശിക നായ ഇനങ്ങളെ സേനയുടെ ഭാഗമാക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു. മയക്കുമരുന്നും വ്യാജ കറൻസികളും സ്ഫോടക വസ്തുക്കളും കണ്ടെത്താൻ സഹായിക്കുന്നതിനു പുറമേ ഭീകരരെ കണ്ടെത്താനുള്ള തിരച്ചിലിലും പലപ്പോഴും നായകളെ ഉപയോഗിക്കാറുണ്ട്. 4000 നായകളുള്ള സിഎപിഎഫുകളാണ് നിലവിൽ രാജ്യത്ത് നായകളെ ഏറ്റവും അധികം ഉപയോഗിക്കുന്ന പൊലീസ് സേന

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!