കണ്ണൂർ: കണ്ണൂരില്‍ സ്വകാര്യ ബസ് കാല്‍നട യാത്രക്കാരനെ ഇടിച്ചു. ഇടിച്ച സംഭവത്തിന് പിന്നാലെ ബസ് ഡ്രൈവര്‍ ബസില്‍നിന്ന് ഇറങ്ങി ഓടി. ഇറങ്ങിയോടുന്നതിന്റെ ഇടയിൽ ട്രെയിന്‍ തട്ടി ബസ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ തലശ്ശേരി പെട്ടിപ്പാലത്താണ് ദാരുണമായ സംഭവം ഉണ്ടായത്.ബസ് ഡ്രൈവര്‍ മനേക്കര സ്വദേശി ജീജിത്ത് ആണ് മരിച്ചത്. വടകര-തലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. പെട്ടിപ്പാലത്തുവെച്ച് ബസ് കാല്‍നട യാത്രക്കാരനെ ഇടിക്കുകയായിരുന്നു. സംഭവം നടന്നയുടനെ ഡ്രൈവര്‍ ബസില്‍നിന്ന് ഇറങ്ങിയോടുകയായിരുന്നു. തൊട്ടടുത്ത റെയില്‍വെ ട്രാക്കിലേക്കാണ് ബസ് ഡ്രൈവര്‍ ഓടിയത്. ട്രാക്കിലൂടെ ഓടുന്നതിനിടെയാണ് ഇതിലൂടെ കടന്നുപോവുകയായിരുന്ന ട്രെയിന്‍ ഇടിച്ചത്.