കോഴിക്കോട്: നവകേരള സദസിന് പണം നൽകില്ലെന്ന് യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ. ധനപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ ഫണ്ട് നൽകേണ്ടതില്ലെന്ന് തദ്ദേശസ്ഥാപനങ്ങളെ യു.ഡി.എഫ് അറിയിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽനിന്ന് നവകേരള സദസിന്റെ സംഘാടക സമിതിക്ക് പണം കൈമാറാമെന്ന് സർക്കാർ ഉത്തരവുണ്ടായിരുന്നു.തദ്ദേശ സ്വയം ഭരണ വകുപ്പിന്‍റെ ഉത്തരവ് പ്രകാരം ഗ്രാമപഞ്ചായത്തുകൾ 50,000 രൂപയും മുനിസിപ്പാലിറ്റികളും ബ്ലോക്ക് പഞ്ചായത്തുകളും ഒരു ലക്ഷം രൂപ വരെയും നവകേരള സദസ്സിന് നൽകണം. കോർപറേഷനുകൾ രണ്ട് ലക്ഷവും ജില്ലാ പഞ്ചായത്തുക്കൾ മൂന്ന് ലക്ഷവും തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽനിന്ന് ചെലവഴിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ ഭരണസമിതിക്കോ പഞ്ചായത്ത് സെക്രട്ടറിക്കോ തുക അനുവദിക്കാം.എന്നാല്‍, ഈ തുക നൽകേണ്ടതില്ലെന്നാണ് യു.ഡി.എഫ് നിലപാട്. കേരളീയത്തിനു വേണ്ടിയുള്ള ധൂര്‍ത്തിനുശേഷം നവകേരള സദസ്സിനും പണം പിരിപ്പിക്കാനുള്ള നീക്കമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കെയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ ഉത്തരവ് തദ്ദേശ ഭരണസമിതികളും സെക്രട്ടറിമാരും തമ്മിലുള്ള തർക്കങ്ങളിലേക്കും നയിച്ചേക്കാം.അതേസമയം നവകേരള സദസിന് പണം നൽകില്ലെന്ന് കണ്ണൂർ കോർപ്പറേഷൻ. സർക്കാരിന്റെ ധൂർത്തിനൊപ്പം നിൽക്കാനില്ലെന്ന് കണ്ണൂർ കോർപ്പറേഷൻ അറിയിച്ചു. സർക്കാരിന്റെ മുഖം മിനുക്കാനുള്ള കോപ്രായത്തിന് പണം നൽകില്ല. യുഡിഎഫ് സഹകരിക്കാൻ പറഞ്ഞാലും കോർപ്പറേഷൻ പണം നൽകില്ലെന്നും കണ്ണൂർ കോർപ്പറേഷൻ മേയർ ടി ഒ മോഹനൻ പറഞ്ഞു.നവകേരള സദസിനായി തദ്ദേശ സ്ഥാപനങ്ങളെയും സഹകരണ സംഘങ്ങളെയും പിഴിയാണ് സർക്കാർ നീക്കം. തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്ന് ക്വാട്ട നിശ്ചയിച്ച് പണം നൽകാൻ കഴിഞ്ഞ ദിവസം ഉത്തരവിറക്കി. പണം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ക്വാട്ട നിശ്ചയിച്ചാണ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. ഗ്രാമപഞ്ചായത്തുകൾ അൻപതിനായിരവും മുൻസിപ്പാലിറ്റികളും ബ്ലോക്ക് പഞ്ചായത്തുകളും ഒരു ലക്ഷവും കൊടുക്കണം. കോർപ്പറേഷൻ്റെ ക്വാട്ട രണ്ട് ലക്ഷവും ജില്ലാ പഞ്ചായത്ത് നൽകേണ്ടത് 3 ലക്ഷം രൂപയുമാണ്. സംഘാടക സമിതി ആവശ്യപ്പെടുന്ന പ്രകാരം പണം നൽകാനാണ് ഉത്തരവ്. സാമ്പത്തിക പ്രതിസന്ധിയിലായ തദ്ദേശസ്ഥാപനങ്ങളെ കൂടുതൽ കടക്കെണിയിലാക്കുന്നതാണ് സ‍ർക്കാ‍ർ തീരുമാനം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!