മൊഗ്രാൽപുത്തൂർ: വാടക വീട്ടിൽ നിന്ന് എം.ഡി.എം.എ. കണ്ടെടുത്തു. സംഭവത്തിൽ വീട്ടമ്മയായ എസ്.റംസൂണ(35)യെ എക്സൈസ് അറസ്റ്റ് ചെയ്തു. 9.021 ഗ്രാം എം.ഡി.എം.എ. ആണ് എക്സൈസ് അധികൃതർ കണ്ടെടുത്തത്.വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. കാസർകോട് റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ ജെ. ജോസഫിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർ കെ.വി.മുരളി, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.സതീശൻ, വി.വി.ഷിജിത്ത്, എം.വി. കൃഷ്ണപ്രിയ, പി.എ.ക്രിസ്റ്റിൻ, സൈബർസെല്ലിലെ പി.എസ്.പ്രിഷി എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പ്രതിയെ 23-വരെ റിമാൻഡ് ചെയ്തു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!