മ​ണി​യൂ​ർ: മ​ണി​യൂ​ർ പാ​ല​യാ​ട് ന​ട​യി​ൽ കൗതുകമായി ഭീമൻ കടലാമ. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് പാ​ല​യാ​ട് ന​ട ചൊ​വ്വാ​പ്പു​ഴ​യോ​ട് ചേ​ർ​ന്ന തോ​ട്ടി​ൽ​നി​ന്ന് ആ​മ​യെ ക​ണ്ടെ​ത്തി​യ​ത്. ഏ​ക​ദേ​ശം നൂ​റു കി​ലോ​ക്ക​ടു​ത്ത് ആ​മ​ക്ക് ഭാരമുള്ളതായി കണ്ടെത്തി.തോ​ണി​യി​ൽ തോ​ട്ടി​ലൂ​ടെ വ​രു​ക​യാ​യി​രു​ന്ന തു​രു​ത്തി​യി​ൽ രാ​ജീ​വ​നാ​ണ് ആ​മ​യെ ക​ണ്ട​ത്. വെ​ള്ള​ത്തി​ൽ വ​ലി​യ ജീ​വി​യെ ക​ണ്ട രാ​ജീ​വ​ൻ ആ​ദ്യം പ​രി​ഭ്ര​മി​ച്ചെ​ങ്കി​ലും പി​ന്നീ​ട് ആ​മ​യാ​ണെ​ന്ന് തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു.നാ​ട്ടു​കാ​രാ​യ നാ​ല് യു​വാ​ക്ക​ൾ ആ​മ​യെ ക​ര​ക്കെ​ത്തി​ക്കു​ക​യു​ണ്ടാ​യി. കു​റ്റ്യാ​ടി പു​ഴ​യു​ടെ ഭാ​ഗ​മാ​യ ചൊ​വ്വാ​പ്പു​ഴ​യി​ലേ​ക്ക് ക​ട​ലി​ൽ​നി​ന്ന് വ​ഴി​തെ​റ്റി​യെ​ത്തി​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ക​ട​ലി​ൽ കാ​ണു​ന്ന ചു​വ​ന്ന നി​റ​ത്തി​ലു​ള്ള ആ​മ​യാ​ണെ​ന്നാ​ണ് നി​ഗ​മ​നം. കൊ​ളാ​വി​പ്പാ​ല​ത്തെ ആ​മ​വ​ള​ർ​ത്തു​കേ​ന്ദ്ര​ത്തി​ലെ പ്ര​വ​ർ​ത്ത​ക​രെ​ത്തി ആ​മ​യെ കൊ​ണ്ടു​പോ​യി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!