തൊടുപുഴ: മേ­​ലു­​കാ­​വി​ല്‍ ഓടുന്ന കാ­​റി­​ന് തീ­​പി­​ടി­​ച്ചു. കാ­​റി­​ലു­​ണ്ടാ­​യി­​രു​ന്ന നാ​ലം­​ഗ കു­​ടും­​ബം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കാ­​റി​ല്‍­​നി­​ന്ന് പു­​ക ഉ­​യ­​രു­​ന്ന­​ത് ശ്ര­​ദ്ധ­​യി​ല്‍­​പ്പെ­​ട്ട മ­​റ്റ് വാ­​ഹ­​ന­​ങ്ങ­​ളി­​ലെ യാ­​ത്ര­​ക്കാ​ര്‍ ഇ​വ­​രെ വി​വ­​രം അ­​റി­​യി­​ക്കു­​ക­​യാ­​യി­​രു​ന്നു. ഉ​ട­​നെ കാ​ര്‍ നി​ര്‍­​ത്തി വാ­​ഹ­​ന­​ത്തി­​ലു­​ണ്ടാ­​യി­​രു­​ന്ന­​വ​ര്‍ പുറത്തിറങ്ങിയതോടെ തീ ​ആ­​ളി പ­​ട­​രു­​ക­​യാ­​യി­​രു​ന്നു.രാ­​വി­​ലെ പ­​ത്ത­​ര­​യ്­​ക്ക് മേ­​ലു­​കാ­​വ് സി­​എം­​എ​സ് ഹ­​യ​ര്‍ സെ­​ക്ക​ന്‍​ഡ­​റി സ്­​കൂ­​ളി­​ന് സ­​മീ­​പ­​മാ­​ണ് സം­​ഭ​വം. പി­​ന്നീ­​ട് ഈ­​രാ­​റ്റു­​പേ­​ട്ട­​യി​ല്‍­​നി­​ന്നു­​ള്ള ഫ​യ​ര്‍­​ഫോ­​ഴ്‌­​സ് സം­​ഘ­​മെ­​ത്തി­​യാ­​ണ് തീ­​യ­​ണ­​ച്ച­​ത്. തീ­​പി­​ടി­​ത്ത­​ത്തി­​ന്‍റെ കാ​ര­​ണം എ­​ന്താ­​ണെ­​ന്ന് വ്യ­​ക്ത­​മ​ല്ല.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!