പത്തനംതിട്ടയില്‍ തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റതിന് പിന്നാലെ പ്രതികരണവുമായി ബിഗ് ബോസ് താരം രജിത് കുമാർ. പട്ടികൾ ഓടി നടന്ന് കേരളം മുഴുവൻ നടക്കുകയാണ്. രാവിലെ നടക്കാൻ ഇറങ്ങാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്നു കുത്തിവയ്പ് കൂടി ഇനി എടുക്കേണ്ടി വരും. ഇതിനൊക്കെ ആരോട് പരാതിപ്പെടാനാണ് എന്ന് അദ്ദേഹം ചോദിച്ചോ? എവിടെ ചെന്ന് പരാതി പറയണം. പട്ടിയോട് പറഞ്ഞാൽ മതിയോ കടിക്കരുതെന്ന്. സാമൂഹിക പ്രവർത്തകർ എവിടെ മെമ്പർമാർ എവിടെ? ആരും പ്രതികരിക്കാനില്ലെന്നും രജിത് കുമാർ പറഞ്ഞു.അധ്യാപകനും ടെലിവിഷന്‍ താരവുമായ ഡോ. രജിത് കുമാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കാണ് നായയുടെ കടിയേറ്റത്. പത്തനംതിട്ടയില്‍ സിനിമാചിത്രീകരണത്തിന് എത്തിയതായിരുന്നു രജിത് കുമാര്‍.പത്തനംതിട്ട നഗരത്തില്‍ മൂന്നിടങ്ങളിലായാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്.ഇന്നലെ രാവിലെ ഏഴുമണിയോടെ കുമ്പഴയില്‍വെച്ച് മലയാലപ്പുഴ സ്വദേശി രാജു എന്നയാള്‍ക്കാണ് നായയുടെ കടിയേറ്റത്. പിന്നീട് കണ്ണങ്കര ഭാഗത്തുവെച്ച് മുരുകന്‍ എന്ന ഇതരസംസ്ഥാനത്തൊഴിലാളിയ്ക്കും കടിയേറ്റു. തുടര്‍ന്ന് എട്ടുമണിയോടെ പത്തനംതിട്ട നഗരത്തില്‍ അയ്യപ്പക്ഷേത്രത്തിനു സമീപത്തുവെച്ചാണ് ഡോ. രജിത് കുമാറിന് നായയുടെ കടിയേറ്റത്. പ്രഭാതസവാരിക്കിടെ ആയിരുന്നു സംഭവം.നായയുടെ ആക്രമണത്തില്‍ പരിക്കേറ്റ മൂവരും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തി പ്രതിരോധവാക്‌സിന്‍ എടുത്തു. ഇവരെ മൂവരെയും കടിച്ചത് ഒരേ നായയാണ് എന്നാണ് കരുതുന്നത്.