തിരുവനന്തപുരം: സിനിമ-സീരിയല്‍ നടി രഞ്ജുഷ മേനോന്റെ തൂങ്ങി മരണത്തിൽ വിശദ അന്വേഷണത്തിന് പോലീസ്. തിരുവനന്തപുരം ശ്രീകാര്യത്തുള്ള വീട്ടിലാണ് രഞ്ജുഷയുടെ മൃതദേഹം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ കുറേ കാലമായി ഭർത്താവിനും കുട്ടികൾക്കുമൊപ്പം ശ്രീകാര്യത്ത് വാടകയ്ക് താമസിച്ചുവരികയായിരുന്നു രഞ്ജുഷ മേനോൻ. പോലീസ് വിശദമായ അന്വേഷണം നടത്തും. കുടുംബപ്രശ്‌നങ്ങളടക്കം അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പരിശോധിക്കുമെന്നാണ് വിവരം.പങ്കാളിയും സീരിയല്‍ നടനുമായ മനോജാണ് രഞ്ജുഷയുടെ മരണവിവരം ആദ്യം പോലീസില്‍ അറിയിച്ചത്. രാവിലെ താന്‍ ഷൂട്ടിങ്ങിനായി ഫ്‌ളാറ്റില്‍നിന്ന് പോയെന്നും തുടര്‍ന്ന് രഞ്ജുഷയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കിട്ടിയില്ലെന്നുമാണ് മനോജിന്റെ മൊഴി. ഇതോടെ ഫ്‌ളാറ്റില്‍ തിരികെ എത്തിയപ്പോളാണ് കിടപ്പുമുറിയിലെ സീലിങ്ഫാനില്‍ രഞ്ജുഷയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഉടന്‍തന്നെ കുരുക്കഴിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായും മനോജ് പോലീസിനോട് പറഞ്ഞിട്ടുണ്ട്.ഏറെനാളായി ശ്രീകാര്യം കാരിയത്തെ ഫ്‌ളാറ്റില്‍ വാടകയ്ക്കാണ് രഞ്ജുഷയുടെ താമസം. ഒരു മകളുണ്ട്.

അതിനിടെ, രണ്ടുദിവസം മുന്‍പ് രഞ്ജുഷയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നതായി സഹപ്രവര്‍ത്തകരും വെളിപ്പെടുത്തി. രണ്ടുദിവസം മുന്‍പ് ശ്വാസംമുട്ടലും മറ്റും അനുഭവപ്പെട്ടിരുന്നതായും ആശുപത്രിയില്‍ പോയിരുന്നതായും സീരിയല്‍ സംവിധായകനായ സുനില്‍ ദേവിയോട് പറഞ്ഞു.സ്ത്രീ എന്ന സീരിയലിലൂടെയായിരുന്നു രഞ്ജുഷ മേനോന്റെ ടെലിവിഷന്‍ അരങ്ങേറ്റം. വരന്‍ ഡോക്ടറാണ്, ആനന്ദരാഗം തുടങ്ങിയ ഒട്ടേറെ സീരിയലുകളില്‍ അഭിനയിച്ചു. സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ സിനിമകളിലും വേഷമിട്ടിട്ടുണ്ട്

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!