നരിക്കുനി മൂർഖൻകുണ്ട്, കാരുകുളങ്ങര പ്രദേശത്ത് ആക്രമണ സ്വഭാവം നടത്തിയ തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു,ഇന്ന് രാവിലെ 9 മണിയോടെ പുളിക്കിൽ പാറ നിന്നും റോഡിലൂടെ ഓടുകയും ആക്രമണ സ്വഭാവം കാണിക്കുകയും ചെയ്ത നായയെ അൽപ സമയത്തിനുശേഷം സമയത്തിനുശേഷം മൂർഖൻകുണ്ട് ചത്തനിലയിൽ കണ്ടെത്തുകയായിരുന്നു, തുടർന്ന് വയനാട് വെറ്റിനറി ഹോസ്പിറ്റലിൽ വിശദമായ പരിശോധന നടത്തുകയും പേ വിഷബാധ സ്വീകരിക്കുകയും ചെയ്തു, ഈ പ്രദേശത്ത് ഒരു മാസത്തിനിടെ നാല് നായകൾക്കാണ് പേ വിഷബാധ സ്ഥിരീകരിച്ചത് ആഴ്ചകൾക്ക് മുമ്പ് ഇതേ സ്ഥലത്ത് ആറുപേർക്ക് പേവിഷയുള്ള നായയുടെ കടി ഏറ്റിരുന്നു, അന്ന് കടിയേറ്റ തെരുവ് നായകളുടെ തുടർച്ചയാവാൻ സാധ്യത കൂടുതലുള്ളതിനാൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും, കൂടുതൽ മൃഗങ്ങൾക്ക് കടിയേൽക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ ആവില്ലെന്നും നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജവഹർ പൂമംഗലം അറിയിച്ചു…

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!