കൊച്ചി: മാർട്ടിൻ അതു പറഞ്ഞത് കൊണ്ട് കേരളം രക്ഷപ്പെട്ടുവെന്ന് മുസ്ലിം ലീ​ഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ. ഉഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ തെറ്റിദ്ധാരണകൾ ഉണ്ടായേനെ എന്നും ഇത്തരം സന്ദർഭങ്ങളിൽ മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്നും തങ്ങൾ പറഞ്ഞു.ചില മാധ്യമങ്ങളുടെ സമീപനം വേറെ തലത്തിലേക്ക് കൊണ്ട് പോകാൻ ശ്രമിച്ചു. ഇത് പറയാതിരിക്കാനാകില്ല. സമൂഹ മാധ്യമങ്ങളുടെ കാര്യം പറയാൻ ഇല്ല. മുൻവിധിയോടെയുള്ള സമീപനം ഉണ്ടായി. പ്രധാന മീഡിയ പക്വത കാണിക്കണം. ഗാന്ധിജി വെടിയേട്ടു മരിച്ചപ്പോൾ ആൾ ഇന്ത്യ റേഡിയോ കൊലയാളി ഹിന്ദു ആണെന്ന് പറഞ്ഞതായി കേട്ടിട്ടുണ്ട്. മാധ്യമങ്ങൾക്ക് ധാർമികത നഷ്ട്ടപെട്ടിട്ടുണ്ടോ എന്ന് ചിന്തിക്കണം. അന്വേഷണത്തിൽ കൂടുതൽ കാര്യങ്ങൾ പുറത്ത് വരട്ടെയെന്നും സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!