തിരുവനന്തപുരം: ഹമാസിനെ വിമർശിച്ചുകൊണ്ടുള്ള വീഡിയോ പുറത്തു വന്നതിനു പിന്നാലെ സിപിഎം നേതാവ് എം എ ബേബിയെ പലസ്തീൻ ഐക്യ ദാർഢ്യ പരിപാടിയിൽ നിന്ന് ഒഴിവാക്കി. മഹല്ല് എമ്പവർ കമ്മിറ്റി ഇന്നാണ് തിരുവനന്തപുരത്ത് പലസ്തീൻ ഐക്യ ദാർഢ്യ പരിപാടിചേരുന്നത്.വർഷങ്ങൾക്ക് മുൻപ് ഹമാസിനെ വിമർശിച്ചു ബേബി നടത്തിയ വീഡിയോ പ്രചാരണത്തിൽ ആയതോടെ ആണ് എം എ ബേബിയെ ഒഴിവാക്കിയത്. നേരത്തെ ശശി തരൂറിനെ പരിപാടിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. നിലവിൽ മത പണ്ഡിതന്മാർ മാത്രമാണ് പരിപാടിയിൽ പങ്കെടുക്കുക.