ഫലസ്തീൻ : നിരവധി ആളുകളുടെ രക്തം വീണ് പലസ്തീൻ മണ്ണ് ചുവന്നിരിക്കുകയാണ്. ഇസ്രായേൽ തീവ്രവാദികൾ കരയാക്രമണവും കടുപ്പിച്ചതോടെ നിരവധി ജീവനുകളാണ് പൊലിയുന്നത്. ബോംബാക്രമണങ്ങളിൽ കുടുംബത്തോടെ കൊല്ലപ്പെടുന്നവരുടെ എണ്ണം വർധിച്ചതോടെ, കുഞ്ഞുങ്ങളെ തിരിച്ചറിയാനായി അവരുടെ ദേഹത്തു മാതാപിതാക്കൾ പേരെഴുതി വയ്ക്കുന്നു എന്നാണ് പുതിയ വാർത്ത. ബോംബാക്രമണങ്ങളിൽ പരുക്കേറ്റു റഫായിലെ ആശുപത്രിയിൽ ചികിത്സയിലുളള കുട്ടികളുടെ കൈകളിലോ കാലുകളിലോ ഇങ്ങനെ പേരെഴുതിയിട്ടുണ്ട്.‌വടക്കൻ ഗാസയിൽ കൂട്ടമരണം കണ്ടു ഭയന്ന് നാലു മക്കളെയും കൊണ്ട് സുരക്ഷിതമെന്നു കരുതിയ തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെ ബന്ധുവീട്ടിൽ അഭയം തേടിയ സാറാ അൽ ഖാലിദി, ഈ രീതി കണ്ട് അമ്പരന്നുപോയി. എന്നാൽ ആശുപത്രിയിലെത്തിയപ്പോൾ ഡോക്ടർമാരും അതുതന്നെ ചെയ്യുന്നതുകണ്ടു.ഈ കുഞ്ഞുങ്ങൾക്ക് ഒരു പേരുണ്ടായിരുന്നുവെന്നു അറിയാനെങ്കിലും ഇതു സഹായിക്കുമല്ലോ എന്നാണു ഗാസാനിവാസികൾ പറയുന്നത്. കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങൾ രേഖപ്പെടുത്തി ഗാസ ആരോഗ്യമന്ത്രാലയം കഴിഞ്ഞദിവസം പുറത്തിറക്കിയ രേഖയിൽ, വികൃതമായിപ്പോയതിനാൽ 200 മൃതശരീരങ്ങൾ തിരിച്ചറിയാനായില്ലെന്നു വ്യക്തമാക്കിയിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!