കൊച്ചി: സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാളെ നടക്കുന്ന സർവകക്ഷി യോഗത്തിൽ സർക്കാരിനൊപ്പം നിൽക്കും. കളമശ്ശേരിയിലെ യഥാർത്ഥ പ്രതികളെ കണ്ടെത്തണംമെന്നും ഇന്റലിജിൻസ് സംവിധാനങ്ങൾ ശക്തിപെടേണ്ട സമയമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പരിക്കേറ്റവരെ കളമശേരി മെഡിക്കൽ കോളേജിൽ സന്ദർശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കളമശ്ശേരി സ്‌ഫോടനം; പരിക്കേറ്റ 52 പേരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരം; മരിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലകൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിൽ പരിക്കേറ്റ 52 പേരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരം. ഇവരിൽ രണ്ടു പേർ വെന്റിലേറ്ററിലാണ്. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇപ്പോൾ വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.മൂന്നിടങ്ങളിലായി 30 പേരാണ് ചികിത്സയിലുള്ളത്. തീവ്ര പരിചരണ വിഭാഗത്തിലുള്ള 18 പേരിൽ ആറു പേരുടെ നില ഗുരുതരമായി തുടരുകയാണ്. ചികിത്സയിലുള്ള 12 വയസുകാരിയുടെ നില അതീവ ഗുരുതരമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. അതേസമയം മരിച്ച ആളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.സ്‌ഫോടനത്തിൽ പരിക്കേറ്റവർക്ക് ഏറ്റവും മെച്ചപ്പെട്ട ചികിത്സ തന്നെ ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. സ്‌ഫോടനത്തിൽ പല കുഞ്ഞുങ്ങൾക്കും മാനസിക ബുദ്ധിമുട്ടുണ്ടായിട്ടുള്ളതിനാൽ ഇതിനുള്ള കൗൺസിലിംഗും ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!