കോഴിക്കോട്: പ്രതിരോധവും അക്രമവും രണ്ടും രണ്ടാണെന്ന് തിരിച്ചറിയണമെന്ന് മുസ്ലിം ലീ​ഗ് നേതാവ് എംകെ മുനീർ. പലസ്തീന്റെ പ്രതിരോധത്തിനാണ് നമ്മൾ പിന്തുണ കൊടുക്കേണ്ടത്. രാജ്യത്തിനായി ഭഗത് സിംഗും സുഭാഷ് ചന്ദ്രബോസും പോരാടിയത് ബ്രിട്ടീഷുകാരുടെ ചരിത്രത്തിൽ ഭീകരവാദവും തീവ്രവാദവുമായാണ് രേഖപ്പെടുത്തിയത്. ഇതുപോലെ തന്നെയാണ് ഗാസയുടെ മണ്ണിൽ സ്വാതന്ത്രത്തിനായി പോരാടുന്നവർ സാമ്രാജ്യത്വ ശക്തികളുടെ മുന്നിൽ ഭീകര പ്രവർത്തകരൈണെന്നും എംകെ മുനീർ പറഞ്ഞു.പലസ്തീനിൽ യുദ്ധമല്ല, ഏകപക്ഷീയമായ വേട്ടയാണ് നടക്കുന്നതെന്ന് ഇ ടി മുഹമ്മദ് ബഷീർ എംപിയും പറഞ്ഞു. അമേരിക്കയും പിന്തുണയായി ഇന്ത്യയും ചേർന്ന് അക്രമത്തിന് ഇരയായവർക്ക് ഒപ്പം നിൽക്കാതെ അക്രമികളുടെ കൂടെ നിൽക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. പലസ്തീനിലെ ജനത്തെ തുടച്ചു നീക്കാനുള്ള ഏകപക്ഷീയമായ അക്രമമാണ് നടക്കുന്നതെന്നും ഇ ടി പറഞ്ഞു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!