തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു ദി​വ​സം ഇ​ടിമി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്നാ​ണ് പ്ര​വ​ച​നം. തു​ലാ​മ​ഴ ശ​ക്ത​മാ​കു​മെ​ന്ന് . കാ​ലാ​വ​സ്ഥ വ​കു​പ്പ് മുന്നറിയിപ്പ് നൽകി.ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ൽ ഇ​തു​വ​രെ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ച​ത് പ​ത്ത​നം​തി​ട്ട, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലാ​ണെ​ന്നും ആ​ല​പ്പു​ഴ, കോ​ട്ട​യം കൊ​ല്ലം എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലും സാ​ധാ​ര​ണ​യെ​ക്കാ​ൾ കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ചെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ അ​റി​യി​പ്പി​ൽ പ​റ‌‌​യു​ന്നു.തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ൽ ല​ഭി​ക്കുന്ന ശരാശരി മ​ഴ​യെ​ക്കാ​ൾ കൂ​ടു​ത​ൽ ല​ഭി​ച്ചു. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ തു​ലാ​വ​ർ​ഷ​ത്തി​ൽ ല​ഭി​ക്കേ​ണ്ട മ​ഴ​യു​ടെ 82 ശ​ത​മാ​ന​വും തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ 80 ശ​ത​മാ​ന​വും ഇതിനോടകം ല​ഭി​ച്ചു ക​ഴി​ഞ്ഞു.വ​യ​നാ​ട് ജില്ല‌യിൽ ഇപ്പോഴും കുറഞ്ഞ അളവിലാണ് മ​ഴ​ ലഭിക്കുന്നത്. ജില്ല‌യിൽ കാ​ല​വ​ർ​ഷ​ത്തി​ൽ 55 ശ​ത​മാ​നം കുറവ് രേഖപ്പെ‌ടുത്തിയിരുന്നെങ്കിൽ ഒ​ക്ടോ​ബ​റിൽ ലഭിക്കേണ്ട മഴ‌യിൽ 34 ശ​ത​മാ​നം കു​റ​വാ​ണുണ്ടാ‌യത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!