കുവൈത്ത് സിറ്റി: തിങ്കളാഴ്ച മുതൽ കണ്ണൂരിലേക്ക് അധിക സർവീസ് നടത്താൻ ഒരുങ്ങി എയർ ഇന്ത്യ എക്സ്പ്രസ്. കുവൈത്തിൽനിന്ന് കണ്ണൂരിലേക്കാണ് ആഴ്ചയിൽ രണ്ടു സർവീസ് നടത്തുന്നത്. ഈ മാസം 30 മുതൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുക.നിലവിലുള്ള വ്യാഴാഴ്ചക്കു പുറമെ തിങ്കളാഴ്ചയാണ് അധിക സർവീസ്. തിങ്കളാഴ്ചകളിൽ പുലർച്ച 4.40ന് കണ്ണൂരിൽനിന്ന് പുറപ്പെടുന്ന വിമാനം 7.40ന് കുവൈത്തിൽ എത്തും. തിരിച്ച് കുവൈത്തിൽനിന്ന് 8.40ന് പുറപ്പെട്ട് വൈകീട്ട് നാലിന് കണ്ണൂരിലെത്തും. ആഴ്ചയിൽ രണ്ടു സർവിസുകൾ ആരംഭിക്കുന്നതോടെ കുവൈത്ത്-കണ്ണൂർ യാത്രക്കാർക്ക് ആശ്വാസമാകും.അതേസമയം, നവംബർ മുതൽ കോഴിക്കോട് സർവീസിൽ ദിവസങ്ങളിൽ മാറ്റം വരും. ചൊവ്വ, വെള്ളി ദിവസങ്ങളിൽ കുവൈത്ത് സർവീസ് ഉണ്ടാകില്ല. ചൊവ്വ, ശനി ഒഴികെ ആഴ്ചയിൽ അഞ്ചു ദിവസമായിരുന്നു ഇതുവരെയുള്ള സർവീസ്.