കണ്ണൂർ: കണ്ണൂർ ചിറക്കലിൽ മകളുമായി അമ്മ ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ചിറക്കൽ ആർപ്പാംതോട് റെയിൽവേ ഗേറ്റിന് സമീപം നടന്ന സംഭവത്തിൽ അമ്മ മരിച്ചു. സംഭവത്തിൽ ചാലാട് പഞ്ചാബി റോഡിലെ പി.പി ശ്രീന (45) ആണ് മരിച്ചത്.അതേസമയം ഗുരുതരമായി പരിക്കേറ്റ പ്ലസ് ടു വിദ്യാർഥിനിയായ മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീനയുടെ ഭർത്താവ് ദിവസങ്ങള്‍ക്ക് മുൻപ് മരിച്ചിരുന്നു. ഇതിനെ തുടർന്നുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.