പാലക്കാട്: അഞ്ച് യുവാക്കൾ പുഴയിൽ മുങ്ങി മരിച്ചു. ഷോളയാര്‍ എസ്‌റ്റേറ്റിലെ പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇവർ. അതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂരിലെ ഒരു കോളജിലെ വിദ്യാര്‍ഥികളാണ് ഇവരെന്നും റിപ്പോര്‍ട്ടുകളുണ്ട്.കോയമ്പത്തൂര്‍ ഉക്കടം സ്വദേശികളാണ് മരിച്ച വിദ്യാര്‍ഥികള്‍. ശരത്, അജയ്, റാഫേല്‍, വിനീത്, ധനുഷ് എന്നിവരാണ് മരിച്ചത്. വൈകീട്ട് നാലരയോടെ പത്തംഗ സംഘം ഇവിടെ കുളിക്കാനെത്തിയിരുന്നു. ഈ സംഘത്തിലെ അഞ്ച് പേരാണ് കുളിക്കാനിറങ്ങിയത്.ഇതില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടപ്പോള്‍ മറ്റു നാല് പേര്‍ ചേര്‍ന്നു രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അഞ്ച് പേരും അപകടത്തില്‍പ്പെടുകയായിരുന്നു എന്നും നിഗമനമുണ്ട്. ഇതില്‍ വ്യക്തത വന്നിട്ടില്ല. അപകടം നടന്നതിനു പിന്നാലെ സംഘത്തിലെ ശേഷിക്കുന്നവരാണ് നാട്ടുകാരെ വിവരം അറിയിച്ചത്. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്നു തിരച്ചില്‍ നത്തിയിരുന്നു. പിന്നാലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!