കോഴിക്കോട്: മൂന്ന് ദിവസത്തെ പരിശീലനത്തിനെത്തിയ പത്തനംതിട്ട നഗരസഭാ സെക്രട്ടറി ഇന്ദോറില്‍ അന്തരിച്ചു. കെ.കെ. സജിത് കുമാര്‍ (47) ആണ് അന്തരിച്ചത്. മധ്യപ്രദേശിലെ ഇന്ദോറില്‍ അദ്ദേഹം താമസിച്ച ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂന്ന് ദിവസത്തെ ഖരമാലിന്യ സംസ്‌കരണത്തെക്കുറിച്ചുള്ള പരിശീലനത്തിനെത്തിയ കേരളത്തില്‍നിന്നുള്ള 35 അംഗ സംഘത്തിന്റെ ഭാഗമായിരുന്നു സജിത്.ഇടുക്കി മൂലമറ്റം അറക്കുളം 13-ാം മൈല്‍ സ്വദേശിയാണ്. സംസ്‌കാരം വ്യാഴാഴ്ച രണ്ടിന് തൊടുപുഴ മുന്‍സിപ്പല്‍ വൈദ്യുത ശ്മശാനത്തില്‍ നടക്കും.ഭാര്യ: നിഷ ശ്രീധര്‍ (ജോയിന്റ് സെക്രട്ടറി, സെക്രട്ടേറിയറ്റ്). മക്കള്‍: കൃഷ്ണ സജിത്, അഭിരാം എസ്, സഹോദരന്‍: അജിത് കുമാര്‍ കെ.കെ. (കെ.എസ്.ഇ.ബി. സബ് എന്‍ജിനിയര്‍, സഹോദരി: ഷീന.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!