മാനന്തവാടി: വയനാട്ടിൽ ചുമട് എടുക്കുന്ന ജോലി ചെയ്തിരുന്ന യുവാവ് കുഴഞ്ഞ് വീണു മരിച്ചു. കല്യാണത്തും പള്ളിക്കല്‍ മഹല്ലില്‍ താഴെ ഭാഗം ചേമ്പിലോട് ജംഗ്ഷനില്‍ താമസിക്കുന്ന എടവെട്ടന്‍ ജാഫര്‍ (42) ആണ് മരിച്ചത്. സഹപ്രവര്‍ത്തകരും വ്യാപാരികളും ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മാനന്തവാടി നഗരത്തിലെ ചുമട്ടുത്തൊഴിലാളി യൂണിയന്‍ അംഗമായ ജാഫര്‍ രാവിലെ ജോലി ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. അമ്മദാണ് ജാഫറിന്റെ പിതാവ്. മാതാവ് ആസിയ. ഭാര്യ: നജ്മത്ത്. ഇര്‍ഫാന്‍, റിഫ, റിദ എന്നിവര്‍ മക്കളാണ്. നസീറ, ഹസീന എന്നിവരാണ് സഹോദരങ്ങള്‍

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!