തിരുവനന്തപുരം: ഓടുന്ന കെഎസ്ആർടിസി ബസിൽ നിന്ന് തീ ഉയർന്നു. തിരുവനന്തപുരം പാളയത്ത് യൂണിവേഴ്സിറ്റി കോളേജിന് മുൻപിലെത്തിയപ്പോഴാണ് ബസിൽ നിന്ന് തീ ഉയർന്നത്. ജീവനക്കാർ ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കി സുരഷിതരാക്കി. തീ ഉയരാൻ കാരണം ഷോർട് സർക്യൂട്ടാകാം എന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. വലിയ അപകടം ഉണ്ടായില്ല. കെഎസ്ആർടിസിയുടെ തന്നെ ജീവനക്കാരെത്തി ബസിൽ പരിശോധന നടത്തി വരുകയാണ്. തീ പൂർണമായും അണച്ചിട്ടുണ്ട്. ബസിന് കാര്യമായ കേടുപാടുകൾ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമികമായാ വിലയിരുത്തൽ. ബസ് ഓടുന്ന സമയത്ത്‌ തീയും പുകയും ഉയർന്നത് വലിയ പരിഭ്രാന്തി പരത്തിയിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!