വൈക്കം: യുവാവിനെ കൊല്ലാൻ ശ്രമിച്ച മൂന്നംഗ സംഘം പിടിയില്‍. തലയാഴം വില്ലേജ് ഉല്ലല മാരാംവീട് ഭാഗത്ത് ചതുരത്തറ വീട്ടില്‍ അരുണ്‍ സി.തോമസ് (22), തലയാഴം ഉല്ലലഭാഗത്ത് രാജ് ഭവന്‍ വീട്ടില്‍ അഖില്‍ രാജ് (22), സഹോദരന്‍ രാഹുല്‍ രാജ് (24) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റുചെയ്തത്. പഞ്ചറായ ബൈക്ക് തള്ളിക്കൊണ്ടുപോകുന്നത് കണ്ട് ചിരിച്ചെന്ന് ആരോപിച്ച് ആയിരുന്നു ആക്രമണം.കഴിഞ്ഞ ദിവസം വൈകിട്ട് മരംവീട് പാലത്തിന് സമീപത്തുവെച്ചായിരുന്നു യുവാവിനെ ഇവര്‍ ആക്രമിച്ചത്. യുവാവിന്‍റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് മൂവരെയും പിടികൂടി. തെളിവെടുപ്പിനിടെ കസ്റ്റഡിയിൽ നിന്നും ഓടിരക്ഷപ്പെട്ട കള്ളൻ 5 ദിവസം കഴിഞ്ഞത് കാട്ടുപഴങ്ങള്‍ ഭക്ഷിച്ച്; പുറത്തിറങ്ങിയതോടെ പിടിയിലായിഅറസ്റ്റിലായ രാഹുല്‍, അഖില്‍ എന്നിവരുടെ പേരില്‍ വൈക്കം സ്റ്റേഷനില്‍ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. വൈക്കം സ്റ്റേഷന്‍ എസ്.എച്ച്.ഒ. രാജേന്ദ്രന്‍ നായര്‍, എസ്.ഐ.മാരായ സുരേഷ് എസ്., ഷിബു വര്‍ഗീസ്, എസ്.സി.പി.ഒ.മാരായ വിജയ് ശങ്കര്‍, വരുണ്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. മൂന്ന് പേരെയും കോടതിയില്‍ ഹാജരാക്കി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!