ചെന്നൈ: വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ 7പേർക്ക് ദാരുണന്ത്യം. ഇവർ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. 3 സ്ത്രീകളും രണ്ടു കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. തമിഴ്നാട് തിരുവണ്ണാമലയിലാണ് അപകടം നടന്നത്. വിഴുപ്പുറത്ത് ക്ഷേത്രദർശനം നടത്തിയ ശേഷം ബംഗളുരുവിലേക്ക് പോവുകയായിരുന്നവരാണ് അപകടത്തിൽ പെട്ടത്.കാർ ഓടിച്ച സോഫ്റ്റ്‌വെയർ എഞ്ചിനീയർ കൂടിയായ സതീഷ് ഉറങ്ങിപോയതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന് പിന്നാലെ ഇറങ്ങിയോടിയ ലോറി ഡ്രൈവർക്കായി തെരെച്ചിൽ തുടരുന്നതായി പൊലീസ് അറിയിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!