കല്‍പ്പറ്റ: പീഡനത്തിന് ഇരയായ പതിനാലുകാരി പ്രസവിച്ച സംഭവത്തിൽ 56 വയസുകാരന് അറസ്റ്റില്‍. പെൺകുട്ടിയുടെ അയൽവാസിയാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. വയനാട് ജില്ലയിലെ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പോക്സോ നിയമം ചുമത്തി പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.അറസ്റ്റിലായ ആൾ പെൺകുട്ടിയുടെ അയൽവാസിയാണ്. വയറുവേദനയെ തുടർന്ന് മാതാപിതാക്കൾ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഒൻപത് മാസം ഗർഭിണിയാണെന്ന വിവരം പുറംലോകം അറിയുന്നത്.പെൺകുട്ടി കഴിഞ്ഞ ദിവസം പെൺകുഞ്ഞിന് ജന്മം നൽകി. പിന്നാലെയാണ് മാതാപിതാക്കളുടെ പരാതിയിൽ അയൽവാസി പിടിയിലായത്. ഇയാൾ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.