ആലപ്പുഴ: കെ.ബി.ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സ്വഭാവശുദ്ധിയില്ലാത്ത ആളാണ് കെ.ബി.ഗണേഷ് കുമാറെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഉടുപ്പ് മാറുന്നതുപോലെ ഭാര്യയെ മാറുന്നയാളാണ് ഗണേഷ് കുമാറെന്നും ഭാര്യയുടെ അടിമേടിച്ച ഏക മുൻ മന്ത്രിയാണ് ഇദ്ദേഹമെന്നും വെള്ളാപ്പള്ളി പറഞ്ഞു. മന്ത്രിയാക്കി മുഖം മിനുക്കാൻ നോക്കിയാൽ വെളുക്കാൻ തേച്ചത് പണ്ടായത് പോലെയാകുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.ഗണേഷ് കുമാറും അച്ഛനും കൂടി ഗതാഗത വകുപ്പ് തന്നെ മുടിപ്പിച്ചു. വകുപ്പ് ചോദിച്ച് മേടിക്കുന്നത് കറന്നു കുടിക്കാൻ വേണ്ടിയാണ്. മന്ത്രിയായിരുന്ന സമയം ജീവനക്കാരെ നിയമിക്കുന്നതിലും സ്ഥലം മാറ്റുന്നതിലും വൻ അഴിമതിയാണ് നടത്തിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!