തിരുവനന്തപുരം: തൊഴിലുറപ്പ് ജോലിക്കിടെ ഉണ്ടായ കടന്നലാക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കമ്മായി റോഡ് സ്വദേശി കോലാന്ത്ര വീട്ടിൽ 70 വയസുള്ള തിലകനാണ് മരിച്ചത്. കടന്നൽ ആക്രമണത്തിൽ ഏഴുപേർക്ക് പരിക്കേറ്റു.എടത്തിരുത്തി കൊപ്രക്കളം തെക്ക് ഭാഗത്ത് 23 തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്ന് തോട് വൃത്തിയാക്കിയിരുന്നു. പുൽക്കാടുകൾ വെട്ടുന്നതിനിടെ കടന്നൽ കൂട് ഇളകി കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. കടന്നൽ കുത്തേറ്റ തിലകനുൾപ്പടെയുള്ളവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തിലകന്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റ് തൊഴിലാളികളെ കരാഞ്ചിറ, കാട്ടൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സയിലെത്തിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!