തിരുവനന്തപുരം: കേരളത്തിൽ ചെറിയ തുകയുടെ മുദ്രപ്പത്രങ്ങൾക്ക് ക്ഷാമമെന്ന് റിപ്പോർട്ട്. 100, 500 മുദ്രപ്പത്രങ്ങൾക്കാണ് ക്ഷാമം. ജനന, മരണ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ, വിവിധ കരാറുകൾ, സമ്മത പത്രങ്ങൾ, സത്യവാങ്മൂലം എന്നിവ തയ്യാറാക്കുന്നതിന് 50, 100, 20 രൂപയുടെ മുദ്രപ്പത്രങ്ങൾ മതി. എന്നാൽ ഇവ കിട്ടാതായതോടെ വലിയ തുകയുടെ മുദ്രപ്പത്രങ്ങൾ ഉപയോഗിക്കേണ്ട ഗതികേടിലാണ് ജനങ്ങൾ. പ്രതിസന്ധി പരിഹരിക്കാൻ മുദ്രപ്പത്രങ്ങളുടെ വില പുനനിർണയിക്കും.കുറഞ്ഞ വിലയ്ക്കുള്ള മുദ്രപ്പത്രങ്ങൾ ഉയർന്ന തുകയുടേതാക്കും. നിലവിലുള്ള മുദ്രപ്പത്രങ്ങളിൽ ലോഹമുദ്ര പതിപ്പിച്ച് വിൽക്കും. 5, 10, 20 രൂപയുടെ മുദ്രപ്പത്രങ്ങൾ 100 രൂപയുടേയാക്കും. 50 രൂപയുടെ മുദ്രപ്പത്രം 500 രൂപയുടേതാക്കും. സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ കെട്ടിക്കിടക്കുന്ന മുദ്രപ്പത്രങ്ങൾ ഉപയോഗിക്കും.ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങൾ റജിസ്റ്റർ ചെയ്യുന്നതിനും 8 സീറ്റ് വാഹനങ്ങളുടെ പേരുമാറ്റത്തിനും മുദ്രപ്പത്രം ആവശ്യമാണ്. ലൈഫ് മിഷൻ ഭവന വായ്പയ്ക്കുള്ള അപേക്ഷ, മറ്റു വായ്പകളുമായി ബന്ധപ്പെട്ട കരാറുകൾ, സർക്കാർ പദ്ധതി അപേക്ഷകൾ എന്നിവയ്ക്കെല്ലാം പത്രം ആവശ്യമാണ്

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!