തിരുവനന്തപുരം: ഇസ്രായേലിലെ മലയാളികളുടെ സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏഴായിരത്തോളം മലയാളികൾ ഇസ്രായേലിൽ ഉണ്ട്. ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായ എല്ലാ രീതിയിലും ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.ഇസ്രായേലിൽ ഏതാണ്ട് 18000 ഓളം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. യുദ്ധം രൂക്ഷമാകുന്ന പക്ഷം ഇവരെ ഒഴിപ്പിക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ കൈക്കൊണ്ടേക്കും. സ്ഥിതി​ഗതികൾ പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!