മസ്‌കറ്റ്: മലപ്പുറം സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. പെരിന്തൽമണ്ണ കുന്നപ്പള്ളി കൊല്ലക്കോടൻ ദാവൂദ് (40) ആണ് മരിച്ചത്. കഴിഞ്ഞ നാലു വർഷമായി ഒമാനിൽ താമസിച്ചുവരുന്നു. നിസ്വാ കെ.എം.സി.സി. പ്രവർത്തകനാണ്.പരേതനായ മുഹമ്മദാലി- ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ :റുബീന, മക്കൾ : റുഷ്ദ, റിഫ, മുഹമ്മദ് മുസ്തഫ, റിയ. സഹോദരങ്ങൾ :ജുവൈരിയ, മുനീറ, ഗഫൂർ, ശാക്കിറ. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് നിസ്വ കെഎംസിസി നേതാക്കൾ അറിയിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!