ന്യൂഡൽഹി: മേഘാലയയിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. തിങ്കളാഴ്‌ച വൈകുന്നേരം 6.15നാണ് ഭൂചലനം ഉണ്ടായത്.ഈ സമയം അസമിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ജീവഹാനിയോ വസ്തുവകകൾക്ക് നാശനഷ്ടമോ ഉണ്ടായതായി നിലവിൽ റിപ്പോർട്ടുകളില്ല. ജില്ലാ ആസ്ഥാനമായ റെസുബെൽപാറയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള നോർത്ത് ഗാരോ കുന്നുകളിൽ 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തി​െൻറ പ്രഭവകേന്ദ്രം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!